മദർ തെരേസയുടെ മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു.സംഘടന ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.ക്രിസ്മസ് ദിവസമാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത്.
നേരത്തെ, കത്തോലിക്കാ സഭയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുതുക്കാൻ മന്ത്രാലയം വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി ആരോപിച്ചിരുന്നു. തുടർന്ന് മിഷനറീസ് ഒഫ് ചാരിറ്റി വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *