
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കന്ററി വിഭാഗം നാടൻപാട്ട് മത്സരത്തിൽ വടകര എം യു എം വി എച്ച് സ്കൂളിന് എ ഗ്രേഡ്.
തുടർച്ചയായ രണ്ടാം വർഷം ആണ് എം യു എം സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്.
പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ മജീഷ് കാരയാട് ആണ് വിദ്യാർത്ഥികളെ ഈ നേട്ടം കൈവരിക്കുന്നതിന് പരിശീലനം നൽകിയത്.
