റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ.പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ കൂട്ടിയേക്കും.ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും.
ഒൻപത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടർച്ചയായ ആറാം തവണയാണ്. ഈ സാമ്പത്തിക വർഷം ഇതിനു മുൻപ് 5 തവണയാണ് റിസർവ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ചേർന്നത്.