കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഫെഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന സാൻഡോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിലൂടെ ടൗൺ ടീം മാവൂർ വിജയം നേടി. ശക്തരായ ഭൂപതി ബ്രദേഴ്സിനെ പരാജയപ്പെടുത്തിയാണ് മാവൂർ ടീം അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

മത്സരം ആരംഭം മുതൽ തന്നെ ഇരുടീമുകളും വാശിയോടെ ഏറ്റുമുട്ടി. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ കലാശിച്ചതോടെ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. നിർണായക ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭൂപതി ബ്രദേഴ്സ് എങ്കിലും ടൗൺ ടീം മാവൂർ ഷൂട്ടൗട്ടിൽ വിജയം ഉറപ്പിക്കുകയായിരുന്നു .

ഗാലറി തിങ്ങിനിറഞ്ഞു . സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഫുട്ബോൾ പ്രേമികൾ മത്സരം കാണാനെത്തി. ഓരോ നീക്കത്തിനും കൈയടിയും ആവേശഘോഷവും ഉയർന്ന മത്സരം കുന്ദമംഗലത്തെ ഫുട്ബോൾ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *