ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു
യുഡിഎഫും ബിജെപിയും ഓരേ വികസന വിരുദ്ധ തൂവൽ പക്ഷികളാണെന്ന് ജോസ് കെ മാണി. കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയാണ്കഴിഞ്ഞ 10 വർഷവും കേരളത്തിന് ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയാണ് ഇന്ത്യ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങുകയാണ്.
റബ്ബർ ഇറക്കുമതി ചുങ്കം കൂട്ടാൻ കേന്ദ്രം തയ്യാറാവുന്നില്ല. ചുങ്കം വഴി ലഭിക്കുന്ന വരുമാനം കർഷകർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും വന്നാൽ അവർ ശബരിമല കേസ് അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞു പോയത് കലാപം ഇല്ലാത്ത 10 വർഷമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടുളള സമീപനമല്ല വികസന കാര്യത്തിൽ കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത്.ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരി റെയിൽവെയുടെ കാര്യത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
