ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് രോഗം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

ഞായറാഴ്ച്ച മുതലാണ് യാത്രാ വിലക്ക് നിലവില്‍ വരുന്നത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രവിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

വിലക്ക് താത്കാലികമാണെന്നും രാജ്യത്തിന് പുറത്തുള്ള പൗരന്മാരെ തിരികെയെത്തിക്കാന്‍ ന്യൂസിലാന്‍ഡ് ബാധ്യസ്ഥമാണെന്നും ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് എത്തിയ 17 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതാണ് കര്‍ശന നടപടിയിലേക്ക് കടക്കാന്‍ ന്യൂസിലാന്‍ഡിനെ പ്രേരിപ്പിച്ചത് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനും കൊവിഡ് 19 പോസിറ്റീവായിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കും യാത്രക്കാര്‍ക്കും ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് അടുത്തിടെയാണ് ന്യൂസിലാന്‍ഡ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *