വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ദേവഗണങ്ങള്‍ എല്‍.ഡി.എഫിനൊപ്പം എന്ന പരാമര്‍ശത്തിനെതിരെ ചട്ടലംഘനപരാതി. കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടി എന്നോണമാണ് വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം.

‘അയ്യപ്പന്‍ അടക്കമുള്ള ദേവഗണങ്ങള്‍ ഈ സര്‍ക്കാരിനൊപ്പമാണ്’ – എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *