ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും.
കേന്ദ്രസർക്കാരിന്റെ വാദമാണ് ഇന്നും നടക്കുക. 2018ലെ വിധി തെറ്റായിരുന്നുവെന്നണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായി വാദംനടത്തുനത്.
ഇന്ത്യയിലെ മതങ്ങളുടെ ആന്തരികമായ ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം സാമൂഹിക തിന്മ മതാചാരമായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിന്മയാണോ അനിവാര്യമായ മതാചാരമാണോ എന്ന് തിരിച്ചറിയാനാകുമെന്ന് ഭരണഘടന ബെഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ബി വി നാഗരത്ന അഭിപ്രായപ്പെട്ടിരുന്നു
