ചിക്ക് മംഗ്ലൂരിലേക്ക് യാത്ര പോയവിദ്യാർത്ഥിയെ കാണാതായി. കടമ്പഴിപ്പുറം സ്വദേശിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ചിക്ക് മംഗ്ലൂരിൽ നിന്നും ട്രാക്കിങ് പോവുകയും തുടർന്ന് 5:20 ന് എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കുട്ടിയെ കാണാതായത്.

ഇന്നലെ വൈകുന്നേരം കാണാതായത് മുതൽ ഡ്രോൺ പറത്തിയും പോലീസ് ഫയർ ഫോഴ്സ് എന്നിവർ തിരയുകയും ചെയ്തിരുന്നുവെങ്കിലും ഫലം കണ്ടില്ല. രാത്രി ആയതിനെ തുടർന്ന് തിരച്ചിൽ നിർത്തുകയാണ് ചെയ്തത്. രാവിലെ വീണ്ടും തിരച്ചിൽ തുടർന്നു ഫലം ഇല്ലാതായപ്പോൾ തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു. കുടുംബാംഗങ്ങൾ സ്ഥലത്ത് നിലവിൽ തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *