34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതൽ . ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡി.ഇ.സി.സി) നടക്കുന്ന 34ാമത ദോഹ അന്താരാഷ്ട്ര പുസ്തകമേള 17 വരെ നീണ്ടു നില്‍ക്കും. അതിഥിരാജ്യമായ പലസ്തീന്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍നിന്നായി 552 പ്രസാധകരാണ് ഇത്തവണ പുസ്തക മേളക്കെത്തുന്നത്. ഫലസ്തീനില്‍നിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കാനെത്തും.രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച മൂന്ന് മുതല്‍ രാത്രി 10 വരെയുമായിരിക്കും. 1,66,000ത്തോളം വിവിധ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, നയതന്ത്ര സ്ഥാപനങ്ങള്‍ എന്നിവയും അണിനിരക്കും.പത്തു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പുസ്തക മേളയോടനുബന്ധിച്ച് സാംസ്‌കാരിക, കലാപരിപാടികള്‍, സെമിനാര്‍, പ്രഭാഷണങ്ങള്‍, ശില്‍പശാല എന്നിവയും അരങ്ങേറും. സംഘാടകരായ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം മികച്ച പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്‌കാരവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *