പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തിൽ പേരില്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിപ്പെടുത്തി ഭീകര സംഘടനയായ അല്‍ ഖ്വയ്ദ.ഡല്‍ഹി, മുംബൈ, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ജൂണ്‍ ആറ് എന്ന തിയതി വെച്ചാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്.. ബംഗ്ലാദേശിലെ മതനിരപേക്ഷ എഴുത്തുകാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും എതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഭീകരസംഘടനയാണ് ഐ.ക്യു.ഐ.എസ്. പാകിസ്താന്‍.
ബംഗ്ലാദേശ്, മ്യാന്‍മര്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ സംഘടനയില്‍പ്പെട്ട ഭീകര പ്രവര്‍ത്തകരുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവാദ പരാമര്‍ശത്തില്‍ ലോകം മുഴുവനുമുള്ള മുസ്‌ലിം വിഭാഗക്കാരുടെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും, പ്രതികാരദാഹമാണ് അവരുടെ ഹൃദയത്തിലുള്ളതെന്നും ഭീകര സംഘടന അവകാശപ്പെട്ടു. കാവി ഭീകരര്‍ ആക്രമണത്തിനായി കാത്തിരിക്കാനും കത്തില്‍ ഭീഷണി ഉണ്ട്
ബി.ജെ.പി. മുന്‍ വക്താക്കളായ നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ നിരവധി രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, ഇറാന്‍, ഇറാഖ്, തുര്‍ക്കി, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈജിപ്ത് കേന്ദ്രമായുള്ള ഇറബ് പാര്‍ലമെന്റും പ്രതിഷേധം അറിയിച്ചു.