അർബുദത്തിന് മരുന്ന് കണ്ടുപിടിച്ചതായി റിപ്പോർട്ടുകൾ. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് റിപ്പോർട്ട്.ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല.അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു. മെമ്മോറിയൽ സ്ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്റർ(എംഎസ്‌കെ)യിലെ ഡോക്‌ടറാണ് അദ്ദേഹം.

ക്ലിനിക്കൽ ട്രയലിൽ ഏർപ്പെട്ടിരിക്കുന്ന രോഗികൾ അവരുടെ അർബുദം ഇല്ലാതാക്കാൻ കഠിനമായ മുൻകാല ചികിത്സകൾ നേരിട്ടിരുന്നു. അതായത് കീമോതെറാപ്പി, റേഡിയേഷൻ എന്നിവ. അടുത്ത ഘട്ടമെന്ന നിലയിൽ ഇവയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് പ്രതീക്ഷിച്ചാണ് 18 രോഗികളും പ്രതീക്ഷിച്ചു. എന്നിരുന്നാലും അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടുതൽ ചികിത്സ ആവശ്യമായി വന്നില്ലെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *