75 കിലോമീറ്റര്‍ നീളമുള്ള റോഡ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ദേശീയ പാത അതോറിറ്റി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റര്‍ ദേശീയപാതയുടെ ടാറിങ്ങാണ് 105 മണിക്കൂര്‍ 33 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയത്.

തുടര്‍ച്ചയായ ബിറ്റുമിനസ് കോണ്‍ക്രീറ്റ് നിര്‍മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ചൊവ്വാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വിവരം പങ്കുവെച്ചത്. ഹൈവേയുടെ ചിത്രവും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. ജൂണ്‍ മൂന്നാംതീയതി രാവിലെ 7.27-ന് ആരംഭിച്ച പ്രവൃത്തി ജൂണ്‍ ഏഴാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പൂര്‍ത്തിയായി.

ജൂണ്‍ മൂന്നിന് രാവിലെ 7.27നാണ് അമരാവതി അകോല റോഡിന്റെ പണി ആരംഭിച്ചത്. ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡാണിത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 (എന്‍എച്ചഎഐ) ജീവനക്കാരും 720 തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് റെക്കോര്‍ഡ് വേഗത്തില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ജൂണ്‍ ഏഴിന് വൈകുന്നേരം 5ന് റോഡ് പൂര്‍ണമായും നിര്‍മിച്ചുകഴിഞ്ഞിരുന്നു. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിക്കാണ് റോഡ് നിര്‍മാണ കരാര്‍ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *