കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ, സ്വർണം ഒളിപ്പിച്ചത് ശരീരത്തിന്റെ രഹസ്യ ഭാഗത്ത്‌

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു യുവാക്കളിൽ നിന്നായി ഒന്നര കിലോയോളം വരുന്ന സ്വർണം പിടികൂടി.

ബഹറൈനില്‍ നിന്നെത്തിയ യാത്രക്കാരന്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി റൗഫാണ് 764 ഗ്രാം സ്വര്‍ണവുമായി പിടിയിലായ യാത്രക്കാരില്‍ ഒരാള്‍. മസ്ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് പയ്യോളി സ്വദേശി കാഞ്ഞിരമുളളപ്പുറായില്‍ നൗഷാദില്‍ നിന്ന് 766 ഗ്രാം സ്വര്‍ണവും പിടികൂടി. ഇരുവരും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ വീതം ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവരെ പോലീസിന് സംശയം തോന്നി നടത്തിയ എക്സറെ പരിശോധനയിലാണ് സ്വര്‍ണ്ണഉരുളകള്‍ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കാരിയര്‍മാരെ കൂട്ടിക്കൊണ്ടു പോകാനെത്തിയവര്‍ക്ക് വേണ്ടി പൊലീസ് വിമാനത്താവള പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *