പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ പരസ്യഅതൃപ്തി തുടരുന്നതിനിടെ നേതാക്കള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹരീഷ്റാവത്ത്.ഇവരുവരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഭാവിയില്‍ പാര്‍്ട്ടിക്ക് ഗുണം ചെയ്യുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
“അമരീന്ദറും സിദ്ധുവും തമ്മില്‍ യാതൊരു ഭിന്നതയുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും ഒരു തര്‍ക്കമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ- “പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ചൂണ്ടിക്കാട്ടി .

‘പഞ്ചാബ് ധീരരുടെ മണ്ണാണ്. ആളുകള്‍ അവരുടെ അഭിപ്രായം സ്വതന്ത്രമായി പറയുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊന്നില്ല. ഏന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സ്വയം പരിഹരിക്കും. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും.’ ഹരീഷ് റാവത്ത് എഎന്‍ഐയോട് പ്രതികരിച്ചു.

അമരീന്ദറും സിദ്ദുവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണം മാത്രമെ ചെയ്യുകയുള്ളൂവെന്നും ഹരീഷ് റാവത്ത് കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *