ന്യൂ ഡൽഹി: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി മേഖലയില്‍ നിന്നും പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെയും സൈന്യം പിടികൂടി. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയാതായി സൈന്യം വ്യക്തമാക്കി.
കുല്‍ഗാം ജില്ലയിലെ ഗുദ്ധാര്‍ മേഖലയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയിലേക്ക് മൂന്ന് ഭീകരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ജമ്മു കാശ്മീര്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ ബി എസ് എഫ് സംഘം
പിടികൂടി. ആര്‍ എസ് പുര അതിര്‍ത്തി മേഖലയില്‍ നിന്നാണ് പാക്കിസ്ഥാനി യുവാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ബീഹാര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ 22 ഇടങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും പാകിസ്ഥാന്‍ ഭീകരര്‍
നുഴഞ്ഞു കയറുന്നതില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
