കുന്നമംഗലം: സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച കുന്നമംഗലം സുഹൃത്ത് വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കുന്നമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. തളത്തിൽ ചക്രയുധൻ അധ്യക്ഷത വഹിച്ചു. സിനിമ അഭിനേതാവ് വിജയൻ കാരന്തൂർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ലാൽ കുന്നമംഗലം സ്വാഗതവും ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *