രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി. രാജ്യത്ത് പുതിയതായി 270 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,50,127 ആയി ഉയർന്നു. 270 കൊവിഡ് മരണങ്ങളിൽ 141 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.97.95 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,963 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,32,25,221 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,40,221 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *