സുരക്ഷാ പ്രശ്നം; പത്ത് ലക്ഷം അക്കൗണ്ടുകള്‍ അപകടത്തില്‍,മുന്നറിയിപ്പുമായി മെറ്റ

0

സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക്. ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക് വെള്ളിയാഴ്ച പറഞ്ഞു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം നോക്കിയാല്‍ ഒരു ഉപയോക്താവ് ദോഷകരമായ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തതിന് ശേഷം. ആ ആപ്പ് പ്രവർത്തിക്കാൻ അതിന് ഫേസ്ബുക്ക് ലോഗിൻ ആവശ്യമായി വരും. അങ്ങനെ ഉപയോക്താവിനെ കബളിപ്പിച്ച് അവരുടെ സോഷ്യല്‍ മീഡിയ അക്സസ് ഈ ആപ്പിന് ലഭിക്കുന്നു.ഇതുവഴിയാണ് പാസ്‌വേഡ് മോഷിടിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here