ഭൂട്ടാന്‍ വാഹനക്കടത്തില്‍ ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ പരോശോധന നടത്തി ഇഡി. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ നടൻ ദുൽഖർ സൽമാന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലേക്ക് വ്യാപിച്ചു.
ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. ഇതിൽ, മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീടും, നിലവിൽ ദുൽഖറും കുടുംബവും താമസിക്കുന്ന കടവന്ത്രയിലെ വീടും ഉൾപ്പെടുന്നു.
കൂടാതെ, നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും, അഞ്ച് ജില്ലകളിലെ വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ചെന്നൈയിലുമാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.
