ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിൽ സൽമാൻ ഖാന് നേരെ വീണ്ടും വധ ഭീഷണി.
ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. സംഭവത്തിൽ, വര്‍ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സല്‍മാനെയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി.
അതേസമയം, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈല്‍ മോഷണം പോയിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഷാറുഖ് ഖാനെ തങ്ങള്‍ ഉപദ്രവിക്കുമെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍കോള്‍ ലഭിച്ചത് ഛത്തീസ്ഗഢില്‍ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാന്‍ഖാന്‍ എന്നയാളുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചാണ് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോള്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.