കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.സമരം അവസാനിപ്പിച്ചാൽ കേസുകൾ പിൻവലിക്കാമെന്ന ഇന്നലെ കേന്ദ്രം നൽകിയ ഉറപ്പ് കർഷകർ തള്ളിയിരുന്നു. സമരം പിൻവലിക്കും മുമ്പേ ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിലാണ് കർഷകർ. ഉച്ചയ്ക്ക് ശേഷം സിംഘുവിൽ ചേരുന്ന കിസാൻ മോർച്ച യോഗം കർഷക സമരം അവസാനിപ്പിക്കുമോ എന്നതിൽ നിലപാട് പ്രഖ്യാപിക്കും. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക..

വിവാദമായ നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. മിനിമം താങ്ങുവില, വിളനാശം ഉള്‍പ്പെടെയുള്ളവയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും കേന്ദ്രം തീരുമാനം കര്‍ഷക സംഘടനകളെ അറിയിക്കും.
അതേ സമയം, സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കും

Leave a Reply

Your email address will not be published. Required fields are marked *