സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂവെന്നും റിപ്പോർട്ട് ഉണ്ട് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സി.ഡി.എസ്. ബിപിന്‍ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക അപകടത്തില്‍ മരിച്ചു.MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

അപകടത്തിന് പിന്നാലെ രാജ്‌നാഥ് സിങ് ബിപിന്‍ റാവത്തിന്റെ വസതി സന്ദര്‍ശിച്ചു. വ്യോമസേന മേധാവിയോട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കരസേനാ മേധാവി എം.എം. നരവനെ അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രിക്ക് വിശദീകരണം നല്‍കി. കരസേനാ മേധാവിയും ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ മാത്രമാണ് വീട്ടിലുള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *