മലപ്പുറം: പൊന്നാനിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കർണാടക സ്വദേശി ഉമേഷിന് (43) പുറമെ, 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പൊന്നാനിയിലെ അപകടത്തിന് പിന്നാലെ, ഇന്നലെയും ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ടിരുന്നു. നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപത്തുവെച്ച് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ഈ അപകടസമയത്ത് കൂട്ടിയിടിച്ച രണ്ട് ബസുകളിലും ശബരിമല തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്.
