തനിക്ക് പിന്നാലെ കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുമെന്ന് റെജി ലൂക്കോസ്. കേരള കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ ആളുകൾ വരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെ മാറിക്കൊണ്ടിരിക്കുന്നു. കേരള കോൺഗ്രസ് നിന്നുപോലും ആളുകൾ വരും. തനിക്ക് സിപിഐ എം അംഗത്വം ഇല്ല എന്ന് പറയുന്നത് ശരിയല്ല. താൻ കുറുമുള്ളൂർ ബ്രാഞ്ച് അംഗമായിരുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. 2021ൽ പാർട്ടി സമ്മേളനത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടതുസഹയാത്രികനായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ബിജെപി പകർന്നുനൽകുന്ന വികസനവും ആശയങ്ങളും ഏറെനാളായി സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഏഴുവർഷമായിട്ട് സിപിഐ എം അംഗത്വമുണ്ടെന്നും റെജി ലൂക്കോസ് അവകാശപ്പെട്ടിരുന്നു.
