കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ ഒരു പവന് 1,01,200 രൂപയായിരുന്നെങ്കിൽ ഇന്നത് 1,01,720 രൂപയായിട്ടാണ് വർധിച്ചത്. ഒരു ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് വർധിച്ചത്. ജനുവരി ഏഴിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയിരുന്നു; 1,02,280 രൂപ.

നാളെ വീണ്ടും വർധിച്ച് ഈ റെക്കോർഡ് തകർക്കുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാൻ ഇരിക്കുന്നവർ. വിവാഹ സീസണായതിനാൽ, സാധാരണക്കാർ അടക്കം പ്രതിസന്ധിയിലാണ്. പണിക്കൂലി കൂടി ചേരുമ്പോൾ ആഭരണങ്ങൾക്ക് വൻ തുക ചെലവാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *