ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറടയില്‍ 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവര്‍ഷം മുന്‍പാണ് വെള്ളറട സ്വദേശിനിയായ യുവതി പ്രതിയായ പത്തനംതിട്ട സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകനെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം രണ്ടാനച്ഛനെ പിടികൂടുകയുമായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *