ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുൽദീപ് സെൻഗാറിന്റെ ജാമ്യപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.അതി ജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസിൽ സെൻഗാറിന്റെ ജാമ്യം ദില്ലി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിംഗാർ സുപ്രീം കോടതിയെ സമീപിച്ചത്.

പത്തു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ജനുവരി 19-ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു.2020 മാർച്ച് 13-നാണ് കേസില്‍ ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും പിന്നീട് ജാമ്യം അനവദിക്കുകയും ചെയ്തിരുന്നു എന്നാൽ കോടതി പിന്നീട് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു.
ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23-ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും, 2025 ഡിസംബർ 29-ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *