അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.
അതേസമയം ശിവകുമാറിന്റെ മൂന്ന് സുഹൃത്തുക്കൾക്ക് എതിരെ കണ്ടെത്തലുകളുണ്ട്. സുഹൃത്തുക്കളായ എൻ.എസ്. ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. ശിവകുമാർ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് സുഹൃത്തുക്കൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.