വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രക്രിയ തടസ്സപ്പെടുത്തരുതെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിൽ നടത്തുന്ന എസ്‌ഐആർ നടപടിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. നടപടിക്രമങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കോടതി തയ്യാറാണെന്നും, എന്നാൽ പ്രക്രിയ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

എസ്‌ഐആർ പൂർത്തിയാക്കുന്ന കാര്യത്തിൽ യാതൊരുവിധ കാലതാമസമോ ബാഹ്യമായ ഇടപെടലുകളോ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. “പ്രക്രിയയ്ക്ക് മുന്നിലുള്ള തടസ്സങ്ങൾ ഞങ്ങൾ നീക്കും, എന്നാൽ എസ്‌ഐആർ പൂർത്തിയാക്കുന്നതിൽ ഒരു തരത്തിലുള്ള തടസ്സവും സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്,” എന്ന് കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിലെ സുതാര്യതയും വേഗതയും ഉറപ്പുവരുത്താനാണ് കോടതി മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *