
എൻ.എച്ച്.ആർ.എ.സി.എഫിന്റെ വനിത ദിന പരിപാടികൾ കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ നിശിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരുംബോധവാന്മാരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ പ്രീതി.എസ്. അധ്യക്ഷയായിരുന്നു.ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ശ്രദ്ധ,വൈഗ, അനാമിക, പത്മാവതി, ആരതി, ആവണി, ഓട്ടോ ഡ്രൈവർ ഷൈനി, എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.റീജ എംപി, നിഷിന്ത് കുമാർ, പുഷ്പലത, വത്സല എൻ. കെ. സി.ഡി.എസ്സ്. ചെയർപേഴ്സൺ പ്രസന്ന, ഷൈജ വളപ്പിൽ, ഷാജി പി. കെ.തുടങ്ങിയവർ സംസാരിച്ചു.
