പെട്രോള്‍ പമ്പ് അനുവദിക്കുന്ന നടപടി ക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം ഉണ്ടാക്കിയിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് റവന്യു മന്ത്രി കെ.രാജന്‍. . നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ആരോപണം ഉന്നയിക്കരുതെന്ന് പി.പി ദിവ്യയോട് ജില്ല കലക്ടര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരിച്ചത്. പെട്രോള്‍ പമ്പിനായി കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായി പരിശോധിച്ചത്. നടപടിക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല.. അഴിമതി നടത്തിയതിന് തെളിവില്ലെന്നും കണ്ടെത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *