തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ പത്ത് മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം. വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
1936ൽ ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായാണ് കെ.എൻ. പണിക്കർ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി.
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്. പല സർവകലാശാലകളിലും ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു.
എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസൻ്റ് അപ്‌റൈസിങ് ഇൻ മലബാർ(1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990), ഇൻ്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995), എന്നിവയാണ് കൃതികൾ.
