കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ.കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച്ച സഹപ്രവര്‍ത്തകരാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്വപ്നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധ നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തു.

രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്ന കാബിനുള്ളില്‍ കയറി ക്യാബിന്‍ അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ ക്യാബിന്റെ വാതില്‍ തള്ളി തുറന്നു നോക്കിയപ്പോള്‍ കാബിനുള്ളിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *