
വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മുംബൈയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു.71 ഓളം വാക്‌സിന്‍ കേന്ദ്രങ്ങളാണ് നിലവില്‍ അടച്ചുപൂട്ടിയിരിക്കുന്നത്.
മുംബൈയില്‍ അതിപ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ബികെസിയിലെ വാക്‌സിന്‍ കേന്ദ്രവും അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ പുറത്ത് പ്രതിഷേധവും ഉയരുകയാണ്.
ആദ്യ ദിവസം മുതല്‍ സ്‌റ്റോക്കായി ഒരു ദിവസം മുമ്പേ വാക്‌സിനുകള്‍ ശേഖരിച്ചുവയ്ക്കാറുണ്ടായിരുന്നു. ഇന്നലെ വരെ ഇവിടെ ആവശ്യമായ ധാരാളം ഡോസുകള്‍ ലഭിച്ചു. ഇന്നലെ രാത്രി ഇന്നത്തേയ്ക്കുള്ള ഡോസ് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചു്വെങ്കിലും അത് വന്നിട്ടില്ല. ഇപ്പോള്‍ ആകെ 160 ഡോസുകള്‍ മാത്രമേ ഉള്ളൂ..’ കോവിഡ് വാക്‌സിന്‍ സെന്ററുകളിലൊന്നിലെ ഡീന്‍ രാജേഷ് ദേരേ വ്യക്തമാക്കി. മുംബൈയില്‍ മാത്രം പൊതുജനങ്ങള്‍ക്കായി 120 ഓളം കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളാണ് ണ്ടായിരുന്നത്. ഇതില്‍ 71 ഓളം കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയിരിക്കുന്നതെന്നും ബിഎംസി വ്യക്തമാക്കി.
