മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.
കഴിഞ്ഞ ദിവസമാണ് വിവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറയുന്ന വീഡിയോയാണ് വൈറലായത്.

പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ ശല്യപ്പെടുത്തിയാല്‍ താന്‍ അവിടുത്തെ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പരസ്യമായി പീഡിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് ആഹ്ലാദത്തോടെ കയ്യടിക്കുകയാണ് ചുറ്റും നില്‍ക്കുന്ന ജനക്കൂട്ടം. പളളിക്ക് സമീപം നടന്ന പരിപാടിയില്‍ കാവിവസ്ത്രം ധരിച്ചയാള്‍ ഒരു വാഹനത്തിന് ഉളളിലിരുന്ന് കൊണ്ടാണ് പ്രസംഗിക്കുന്നത്.

ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ നിരസിക്കുന്നവരാണ്. അവര്‍ എവിടെയും ഞങ്ങള്‍ക്കുവേണ്ടിയോ ഹിന്ദുക്കള്‍ക്കു വേണ്ടിയോ സംസാരിക്കുന്നവരല്ല. അവര്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്’ ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *