രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ നാളെ മുതൽ നല്കാനിരിക്കെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്സിന്റെയുംവില കുത്തനെ കുറച്ചു.കോവിഷീല്‍ഡ് വാക്സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്സിന്റെ വില പുതിയ വില.സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്സിന്റെ വിലയാണ് കമ്പനികള്‍ കുറച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കരുതല്‍ വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന്‍ കരുതൽ ഡോസുകള്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിലവില്‍ സ്വാകര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഷീല്‍ഡിന് 600 രൂപയും കോവാക്സിന്‍ 1,200 രൂപയുമാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വാക്സിന് വില കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് എസ്ഐഐ തലവന്‍ അധാന്‍ പുനവാല അറിയിച്ചു.ഇനിമുതൽ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികൾക്ക് 225 രൂപ നിരക്കിലാവും വാക്സീൻ നൽകുക