തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൊലപാതക സംഘത്തില്‍ പത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചു.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം

Leave a Reply

Your email address will not be published. Required fields are marked *