ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യൽ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പുതിയൊരു ഓക്സിജൻ പ്ലാൻറ് കൂടി​ സ്ഥാപിച്ചു. പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നാണ് 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ്​ മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് സ്ഥാപിച്ചത്.ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്.

രോഗികളുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് പുതിയ പ്ലാന്‍റ്​ സ്​ഥാപിച്ചത്​. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ്​ മാറ്റി സ്ഥാപിച്ചത്. ഒമ്പത്​ ദിവസം ​കൊണ്ടാണ്​ പ്രവൃത്തി പൂർത്തിയാക്കിയത്​. 40 അടി നീളമുള്ള പ്ലാൻറ്​ മെഡിക്കൽ കോളജിൽ സ്​ഥാപിക്കുന്ന ജോലി രാവിലെ ഏഴ്​ മണിക്ക് ആരംഭിച്ച്​ ഉച്ചയോടെ പൂർത്തിയായി. ഓക്സിജൻ പ്ലാൻറ്​ നിർമാതാക്കളുടെ സാങ്കേതിക പിന്തുണയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *