ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 99.5 ശതമാനം ആണ് വിജയശതമാനം. 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.84). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.

Leave a Reply

Your email address will not be published. Required fields are marked *