പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് അറിയിച്ചു.

സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. തുടർന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.
ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയില്‍ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ അറിയിച്ചു. പുതിയ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്‌സ്ആപ്പിന്റെ സേവനം തടയില്ല. എന്നാല്‍ നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാനമായ വാദമാണ് ഉയര്‍ത്തിയത്

.

Leave a Reply

Your email address will not be published. Required fields are marked *