മഹാരാഷ്ട്രയിലെ സിസ്‌നെ ഗ്രാമത്തിലെ ദഹന്വ ഏരിയയില്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയതും തുടര്‍ന്നുണ്ടായ കലഹവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളിയായ യുവാവ് ഭാര്യയെ പുറത്തു കൊണ്ടുപോകാതെ സുഹൃത്തിനൊപ്പം വെളിയില്‍ പോയിരുന്നു. ഇത് യുവതിയെ ചൊടിപ്പിക്കുകയും, തുടര്‍ന്ന് തിരിച്ചെത്തിയ ഭര്‍ത്താവും യുവതിയും തമ്മില്‍ കലഹം ഉടലെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവതി തങ്ങളുടെ 4 വയസുകാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.