ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ തത്വത്തില്‍ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ഗംഭീറിന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ധാരണയിലെത്താനാവാത്തതിനാലാണെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററെന്ന നിലയില്‍ വലിയ പ്രതിഫലമാണ് ഗംഭീറിന് ലഭിച്ചിരുന്നതെന്നാണ് സൂചന. മൂന്ന് വര്‍ഷ കരാറില്‍ ഇന്ത്യൻ ടീം പരിശീലകനാവാനൊരുങ്ങുന്ന ഗംഭീറിന്‍റെ പ്രതിഫലം സംബന്ധിച്ച് ഇതുവരെ ബിസിസിഐ ഒന്നും വ്യക്തമാക്കിയിട്ടില്ല.മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് 12 കോടി രൂപയാണ് ബിസിസിഐ വാര്‍ഷി പ്രതഫലമായി നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗംഭീര്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ കിരീടം നേടിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായി തുടരാന്‍ ടീം ഉടമ ഗംഭീറിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയ ഗംഭീര്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വിടവാങ്ങല്‍ വീഡിയോ ചിത്രീകരണത്തിന്‍റെ ഭാഗമായെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും ഗംഭീറിനെ ബിസിസിഐ ഇതുവരെ ഇന്ത്യൻ പരീലകനായി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് പ്രതിഫലകാര്യത്തില്‍ ധാരണയിലെത്താത്തതിനാലാണെന്ന് നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *