കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35,499 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു . 39,686 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.40 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.02 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ സംസ്ഥാനത്ത് 18,607 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്.447 മരണവും കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായവരുടെ സംഖ്യ 4.28 ലക്ഷമായി.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നൂറില്‍ പരം മരണങ്ങള്‍ പ്രതിദിന ശരാശരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *