പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി. സംസ്ഥാനത്ത് ഡീസലിന്റെ വില നൂറിനടുത്തെത്തി ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലീറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്.
കൊച്ചി പെട്രോൾ 104.15 രൂപ, ഡീസൽ 97.64 രൂപ. കോഴിക്കോട്: പെട്രോൾ 104.47, ഡീസൽ 97.78 രൂപ. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും കൂടി.
