പ്രാദേശിക ലേഖകനുള്ള പുരസ്കാരം നേടിയ കേരള കൗമുദി ലേഖകൻ രവീന്ദ്രൻ കുന്ദമംഗലത്തിനെ, കുന്ദമംഗലത്തെ പൗരാവലി ആദരിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി കൺവീനർ വിനോദ് പടനിലം സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ യു.സി രാമൻ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി പൊന്നാട അണിയിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ് രവീന്ദ്രൻ മാസ്റ്ററെ സദസ്സിന് പരിചയപ്പെടുത്തി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ബി ജെ പി ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ, സിപിഐ മണ്ഡലം കമ്മറ്റിയംഗം ജനാർദ്ദനൻ കളരികണ്ടി, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം സുധീഷ് കുമാർ , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി കേളുകുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഒ. ഉസൈൻ , സി പിഐലോക്കൽ കമ്മറ്റി സെക്രട്ടറി വി.പി ശ്രീനിവാസൻ , കെ.പി ഉമ്മർ , അൻവർ സാദത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. ബാബുമോൻ , പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കുന്നമംഗലം മറുപടി പ്രസംഗവും സൗഹൃദ വേദി ട്രഷറർ എം.കെ മോഹൻദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *