മുംബൈ:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ എണ്ണവിലയിൽ കുതിപ്പ്. സംഘർഷം മുന്നോട്ട് പോയാൽ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന് കാരണം. ആക്രമണമുണ്ടായതിന് പിന്നാലെ ക്രൂഡ് വില ബാരലിന് അഞ്ച് ശതമാനത്തോളം ഉയർന്നു.വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 87 ഡോളർ നിലവാരത്തിലാണ്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.യുദ്ധം രുക്ഷമായാൽ ഹോർമൂസ് കടലിടുക്ക് നിർണായക ഇടമാകാനും വിതരണ ശൃംഖലയെ ബാധിക്കാനും ഇടയുണ്ട്. ഒരോദിവസവും ശരാശരി 17 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇതുവഴി കൊണ്ടുപോകുന്നത്.പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്തെ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. നിക്ഷേപകരുടെ ആസ്തിയിൽ നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയിൽനിന്ന് 316 കോടിയായി.സെൻസെക്‌സിൽ 469 പോയന്റ് നഷ്ടത്തിൽ 65,525ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
