ശബരിമല സ്പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം.ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും 80,000 പേര്‍ക്ക് സ്‌പോട് ബുക്കിംഗ് നല്‍കുന്ന തീരുമാനം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്ലാ ആളുകളും ഇന്റര്‍നെറ്റും ഓണ്‍ലൈനും ഉപയോഗിക്കുന്നവര്‍ അല്ല. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവതരമായി ആലോചിക്കണം. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതെ സമയം, സ്‌പോട്ട് ബുക്കിംഗ് എണ്ണം നിയന്ത്രിച്ച് തിരക്കൊഴിവാക്കാനാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ മറുപടിയിൽ പറഞ്ഞു. സുഗമമായ തീര്‍ത്ഥാടനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടും കഴിഞ്ഞതവണ എണ്ണം കൂടുന്നത് കണ്ടു. 80000ത്തില്‍ അധികം ഭക്തര്‍ വന്നാല്‍ പ്രാഥമിക സൗകര്യരും ഒരുക്കാന്‍ ക്കാന്‍ ആകില്ല. തീര്‍ത്ഥാടകര്‍ ഏത് പാതയിലൂടെയാണ് ദര്‍ശനത്തിന് വരുന്നതെന്ന് ബുക്കിങ്ങിലൂടെ അറിയാന്‍ കഴിയും വിര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയത് അതിനാണ് – അദ്ദേഹം വിശദീകരിച്ചു.