കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റെടുത്ത മിനിസ്റ്റീരിയൽ & എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും എന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
237 ജീവനക്കാരുടെ ആഗിരണ പ്രക്രിയയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതിനുപുറമേ 22 തസ്തിക വാനിഷിംഗ് കാറ്റഗറിയായി കണക്കാക്കി അനുവദിക്കും.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ എൻട്രി / സ്റ്റാൻഡ് എലോൺ ഓപ്റ്റ് ചെയ്ത സ്റ്റാഫ് നഴ്സുമാർക്ക് റീ-ഓപ്ഷനുള്ള അവസരം ഒരിക്കൽക്കൂടി മാത്രം അനുവദിക്കും.
