ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ രാംഘര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. പാക് അര്‍ധ സൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സാണ് വെടി വെപ്പ് നടത്തിയത്. പ്രകോപനമില്ലാതെയായിരുന്നു പാക് വെടിവെപ്പ്.

ബി.എസ്.എഫ്. ഔട്ട്‌പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. 24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിയേറ്റ ബി.എസ്.എഫ്. ജവാനെ ആദ്യം പ്രാദേശിക ആശുപത്രയിലും പിന്നീട് ജമ്മുവിലെ ജി.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ പ്രകോപനത്തിന് തക്കതായ മറുപടി നല്‍കിയെന്ന് ബി.എസ്.എഫ്. പ്രസ്താവനയില്‍ അറിയിച്ചു. അര്‍ധരാത്രി 12.20 ഓടെയായിരുന്നു വെടിവെപ്പുണ്ടായത്. പിന്നീട് ഷെല്ലിങ്ങുമുണ്ടായി.അതേസമയം, മറ്റൊരു സംഭവത്തില്‍ ഷോപ്പിയാനില്‍ ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘാംഗത്തെയാണ് ഇന്ത്യന്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കീഴപ്പെടുത്തിയത്. ആയുധങ്ങളും വെടിക്കോപ്പുകളും കശ്മീര്‍ സോണ്‍ പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *